ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്. റായ്പുരിലെ ശ്രീനാരായാണ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയുന്ന അജിത് ജോഗി നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.നിലവിൽ അജിത് ജോഗിയുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.