ചെന്നൈയില്‍ നിന്നുള്ള എല്ലാ ട്രയിന്‍ സര്‍വ്വീസുകളും അഞ്ചു വരെ റദ്ദാക്കി

വ്യാഴം, 3 ഡിസം‌ബര്‍ 2015 (16:53 IST)
കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ മുങ്ങിയതോടെ ചെന്നൈയില്‍ നിന്നുള്ള ഗതാഗതസംവിധാനങ്ങളും നിലച്ചിരിക്കുകയാണ്. ചെന്നൈ സെന്‍ട്രല്‍, ചെന്നൈ എഗ്‌മോര്‍ സ്റ്റേഷനുകളില്‍ നിന്ന് ഡിസംബര്‍ അഞ്ചാം തിയതി വരെയുള്ള എല്ലാ ട്രയിനുകളും റദ്ദു ചെയ്തു.
 
ഇവിടങ്ങളില്‍ നിന്ന് ചാര്‍ട്ട് ചെയ്തിരുന്ന സ്പെഷ്യല്‍ ട്രയിനുകളും റദ്ദു ചെയ്തിട്ടുണ്ട്. മിക്കയിടങ്ങളിലും ട്രാക്കില്‍ വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്കായി ആര്‍ക്കോണത്തു നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രയിന്‍ സേവനം നല്കി.
 
അതേസമയം, ചെന്നൈ ബീച്ച് - തിരുവള്ളൂര്‍ - ആര്‍ക്കോണം - തിരുത്തണി, എണ്ണൂര്‍ - ഗുമ്മിടിപൂണ്ടി, ചെന്നൈ ബീച്ച് - വേളാച്ചേരി പ്രത്യേക സബര്‍ബന്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
 
ട്രെയിന്‍ സര്‍വീസുകളെക്കുറിച്ച് അറിയാന്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്:
 
ചെന്നൈ സെന്‍ട്രല്‍ - 044-25330714, ചെന്നൈ എഗ്മോര്‍ - 044-28190216, ചെന്നൈ കണ്‍ട്രോള്‍ റൂം 044-29015204, ചെന്നൈ കണ്‍ട്രോള്‍ റൂം 044-29015208.
 

വെബ്ദുനിയ വായിക്കുക