വധശിക്ഷ ഇല്ലാതാക്കാന്‍ ബില്‍ കൊണ്ടുവരുമെന്ന് കനിമൊഴി

വെള്ളി, 31 ജൂലൈ 2015 (19:11 IST)
രാജ്യത്ത് വധശിക്ഷ ഇല്ലാതാക്കാന്‍ രാജ്യസഭയില്‍ സ്വകാര്യബില്‍ കൊണ്ടുവരുമെന്ന് ഡി എം കെ രാജ്യസഭ എം പി കനിമൊഴി. പ്രസ്താവനയില്‍ ആണ് കനിമൊഴി നിലപാട് വ്യക്തമാക്കിയത്. ഡി എം കെ വധശിക്ഷയ്ക്ക് എതിരാണെന്നും കനിമൊഴി പറഞ്ഞു.
 
ഈ ദുരാചാരം ഉടന്‍ തന്നെ എടുത്തുകളയണം. തിരുച്ചിയില്‍ 2014ല്‍ നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വധശിക്ഷയ്ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രകടന പത്രികയില്‍ ഉള്‍പെടുത്തിയിരുന്നുവെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
 
ഇന്ത്യ മൂന്നു വര്‍ഷത്തിനിടെ മൂന്നാമത്തെ തൂക്കിക്കൊല നടപ്പാക്കിയപ്പോള്‍ 150 തോളം ലോക രാഷ്‌ട്രങ്ങള്‍ ഈ ശിക്ഷ നടപ്പാക്കുന്നില്ലെന്നും കനിമൊഴി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക