തൊഴിലില്ലായ്മയ്ക്ക് കാരണം സ്ത്രീകള്‍ ജോലി ചെയ്യുന്നത് മൂലമെന്ന് ഛത്തീസ്ഗഡ് വിദ്യാഭ്യാസ വകുപ്പ്

ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (18:37 IST)
രാജ്യത്തെ തൊഴിലില്ലായ്മയ്ക്കു കാരണം സ്ത്രീകള്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതാണെന്ന് കണ്ടെത്തല്‍. ഛത്തീസ്ഗഡ് വിദ്യാഭ്യാസ വകുപ്പാണ് വിചിത്രമായ ഈ കണ്ടെത്തലിന് പിന്നില്‍. ഛത്തീസ്ഗഡിലെ 10 -ആം ക്ളാസ് പാഠപുസ്തകത്തിലാണു  . ഛത്തീസ്ഗഡ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷാണു പുസ്തകം തയാറാക്കിയത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം തൊഴിലില്ലായ്മയുടെ ശതമാനം വര്‍ദ്ധിക്കാനുള്ള കാരണം എല്ലാ മേഖലകളിലും സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണെന്നും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഇതേപ്പറ്റി ജാഷ്പൂര്‍ ജില്ലയിലെ ഒരു അദ്ധ്യാപകന്‍ സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയം മുഖ്യമന്ത്രി രമണ്‍സിങുമായി ചര്‍ച്ച ചെയ്യുമെന്ന് കമ്മീഷന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക