കേന്ദ്രത്തിന്റെ വർഗീയ ഫാസിസ്റ്റ് നയം; കേന്ദ്ര സാഹിത്യ അക്കാദമി യോഗം ആരംഭിച്ചു
വെള്ളി, 23 ഒക്‌ടോബര്‍ 2015 (08:50 IST)
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്‌റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ പുരസ്ക്കാരങ്ങള്‍ തിരിച്ച് നല്‍കുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അടിയന്തരയോഗം ആരംഭിച്ചു. ഡല്‍ഹിയിലെ കേന്ദ്ര സാഹിത്യ അക്കാദമി ആസ്ഥാനത്താണ് നിര്‍ണായകമായ യോഗം ചേരുന്നത്
എഴുത്തുകാര്‍ ഉന്നയിച്ചിരിക്കുന്ന എല്ലാ കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അക്കാദമി സെക്രട്ടറി ശ്രീനിവാസ റാവു പറഞ്ഞു. പുരസ്‌ക്കാരങ്ങൾ തിരിച്ച് നൽകിയ എഴുത്തുകാർ യോഗ വേദിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അക്കാദമി എല്ലാ അംഗങ്ങൾക്കും കത്തയച്ചിരുന്നു.
സിപിഐ നേതാവും യുക്തിവാദിയുമായിരുന്ന ഗോവിന്ദ് പൻസാരെ, യുക്തിവാദി നരേന്ദ്ര ദാബോൽക്കർ, ചിന്തകൻ എംഎം കുൽബർഗി എന്നിവരുടെ കൊലപാതകത്തിലും ദാദ്രി സംഭവത്തിലും പ്രതിഷേധിച്ച് മലയാളികളായ സച്ചിദാനന്ദനും പികെ പാറക്കടവും അക്കാദമി അംഗത്വം രാജിവെച്ചിരുന്നു. സാറ ജോസഫടക്കം നിരവധി പേർ അക്കാദമി അവാർഡുകൾ തിരിച്ചുകൊടുകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.