വാക്സിനുകളുടെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം നിർമ്മാണ കമ്പനികൾക്ക് മാത്രമായിരിയ്ക്കും എന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. സർക്കാർ കൂടി ഉത്തരവാദിത്വം ഏറ്റെടുക്കണം എന്ന കമ്പനികളുടെ ആവശ്യം തള്ളിയാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. 16ന് രാജ്യത്ത് വാക്സിനേഷൻ ആരംഭിയ്ക്കാനിരിയ്ക്കെയാണ് പാർശ്വഫലങ്ങളിൽ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടാകില്ല എന്ന് വ്യക്തമാക്കി കേന്ദ്രം രംഗത്തെത്തിയത്. പാർശ്വഫലങ്ങളുടെയും മറ്റു അപകടങ്ങളുടെയും ഉത്തരവാദിത്വം കമ്പനികൾക്ക് മാത്രമായിരിയ്ക്കും. നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയും കമ്പനികൾക്കായിരിയ്കും. സിഡിഎസ്സിഒ, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്റ്റ്, ഡിസിജിഐ പോളിസി വകുപ്പുകൾ അനുസരിച്ച് എല്ലാ ഉത്തരവാദിത്വവും കമ്പനികൾക്കായിരിയ്ക്കും എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിയ്ക്കുന്നത്.