തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറു കുട്ടികളടക്കം 32 മരണം
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (13:57 IST)
തെലങ്കാനയിലെ കൊണ്ടഗാട്ടിൽ ബസ് മറിഞ്ഞ് 32 പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. മരിച്ചവരിൽ ആറ് കുട്ടികളും ഉണ്ട്. സമീപത്തെ ആഞ്ജനേയ സ്വാമിയുടെ ക്ഷേത്രത്തിൽ ദർശനം നടത്തി തിരിച്ചുവരുന്നതിനിടെയാണ് ബസ് അപകടത്തിൽ പെട്ടത്.
62 തീർഥാടകർ തെലങ്കാന സർക്കാരിന്റെ ബസിൽ ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് മലയ്ക്കു സമീപത്തെ അവസാനത്തെ വളവിൽ നിന്ന് കൊക്കയിലേക്കു മറിയുകയായിരുന്നു എന്നാണ് വിവരം.
ജാഗിട്യാൽ ജില്ലാ എസ്പി സിന്ധു ശർമ, ജില്ലാ കലക്ടർ ശരത് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.