ഇതോടെ മൃതദേഹം ദഹിപ്പിക്കുന്നതിനായി വീട്ടിൽ അന്ത്യ കർമ്മങ്ങൾ ആരംഭിച്ചു. പുരോഹിതൻമാരെത്തി അന്ത്യ കർമ്മങ്ങൾ ആരംഭിക്കുമയും അതിന്റെ ഭാഗമായി മുടി ഷേവ് ചെയ്യുകയും ചെയ്തു. ദഹിപ്പിക്കുന്നതിന് തൊട്ടുമുൻപായി മൃതദേഹം കുളിപ്പിക്കുന്നതിനായി മൂത്ത മകൻ ബുദ്ധ് റാമിന്റെ ശരീരത്തിൽ വെള്ളം തെളിച്ചതോടെ ശരീരം വിറക്കാൻ ആരംഭിച്ചു. അൽപനേരത്തിനുള്ളിൽ തന്നെ ബുദ്ധ് റാം കണ്ണുതുറക്കുകയും ചെയ്തു.