ബിജെപി എംഎല്‍ എയുടെ പോത്തുകളെ മോഷ്ടിച്ചു; പ്രതി അറസ്റ്റില്‍

വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (16:59 IST)
ബിജെപി എംഎല്‍ എയുടെ ഒമ്പത്‌ പോത്തുകളെ മോഷ്‌ടിച്ചയാള്‍ അറസ്‌റ്റില്‍. ഔണ്‍ലയിലെ ബിജെപി എംഎല്‍ എയായ ധറംപാല്‍ സിങ്ങിന്റെ ഉത്തര്‍ പ്രദേശിലെ ബറൈലിയിലുള്ള ഫാം ഹൗസില്‍ നിന്നും കഴിഞ്ഞ ജൂണ്‍ 22നാണ് പോത്തുകള്‍ മോഷണം പോയത്. സംഭവത്തില്‍ സിംഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രതിയായ അക്രത്തെ സിരൗലി പ്രദേശത്ത്‌ നിന്നാണ്‌  പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പോത്തുകളെ മോഷ്‌ടിച്ചെന്നും അവയെ ഒരു ലക്ഷത്തോളം രൂപയ്‌ക്ക് റാംപൂര്‍ ജില്ലയിലുള്ള ഒരാള്‍ക്ക്‌ വിറ്റതായി ഇയാള്‍ സമ്മതിച്ചു.

വെബ്ദുനിയ വായിക്കുക