ബോഡോ തീവ്രവാദികളെ ഉന്മൂലനം ചെയ്യും; സൈന്യം രണ്ടും കല്‍പ്പിച്ച് നടപടി തുടങ്ങി

ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (16:08 IST)
അസമിലെ ബോഡോ തീവ്രവാദികളെ ഉന്മൂലനം ചെയ്യാനായി സംയുകത സൈനികനീക്കം ഇന്ത്യ ആരംഭിച്ചു. വ്യോമ സേന,​ കരസേന,​ അർദ്ധ സൈനിക വിഭാഗങ്ങൾ,​ അസം പൊലീസ് തുടങ്ങിയ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് ഭൂട്ടാനോട് ചേർന്ന ബോഡോ ഭീകരരുടെ സ്വാധീന മേഖലകളിൽ ദൗത്യം ആരംഭിച്ചിരിക്കുന്നത്. നാഷ്ണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാൻഡി(എൻ.ഡി.എഫ്.ബി)​ന്റെ സോങ്ബിജിത് വിഭാഗത്തിനെതിരെയാണ് സൈനിക നീക്കം.

വാസ്തവത്തില്‍ സൈനിക നീക്കാന്‍ വെള്ളിയാഴ്ച തന്നെ ആരംഭിച്ചിരുന്നു. സംയുക്ത സേനയുടെ കമാൻഡറായ ലഫ്.ജനറൽ ശരത് ചന്ദ് ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. റിപു,​ ചിരംഗ്,​ മാനസ്,​ സോനൈ രുപൈ,​ ഭക്സ,​ സോനിത്പൂർ ജില്ലകളെ കേന്ദ്രീകരിച്ചാണ് സേന ദൗത്യം ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരരെ പൂര്‍ണമായും നിഷ്കൃയരാക്കുക എന്നതാണ് സൈനിക നീക്കാത്തിന്റെ ഉദ്ദേശം. കഴിഞ്ഞ ഡിസംബറിൽ ആദിവാസികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിന് നേതൃത്വം നൽകിയ എൻ.ഡി.എഫ്.ബി കമാൻഡർ ബി.ബിദായി ഒളിവിലാണ്. ഇയാൾ വനത്തിലേക്ക് കടന്നിരിക്കാമെന്നാണ് കരുതുന്നത്. ചില പ്രവർത്തകർ ഇപ്പോഴും മ്യാൻമറിലുണ്ടെന്നും ഇവർ ഇന്ത്യയിലേക്ക് കടക്കാതിരിക്കാൻ സുരക്ഷാ സേന വേണ്ടത്ര ജാഗ്രത പുലർത്തുന്നുണ്ടെന്നും ചന്ദ്   സൂചിപ്പിച്ചു.

വെബ്ദുനിയ വായിക്കുക