ഉത്തര്‍ പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ ആറു പേര് മരിച്ചു. സുല്‍ത്താന്‍പുര്‍ ജില്ലയിലെ ജൈതപൂര്‍ ഗ്രാമത്തിലാണ് സ്ഫോടനം ഉണ്ടായത്.
ചന്ദ് ബാബു(20), ഇസ്ലാം (18), അജയ് ഭീം (20), മൊഹമ്മദ് റംസാന്(12), മൊഹമ്മദ് നിസാം (4) മൊഹമ്മദ് ഷമീന്‍ (11) എന്നിവരാണ് മരിച്ചത്. അഞ്ചു പേരെ ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചു വര്‍ഷമായി പടക്ക വ്യവസായം നടത്തുന്ന മൊഹമ്മദ് ഹനീഫിന്റെ ഉടമസ്ഥതയിലുള്ള പടക്ക നിര്‍മാണ യൂണിറ്റിലാണു പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.