മോഡിയിലേറി ബിജെപി, കശ്മീരില്‍ വോട്ട് വിഹിതത്തില്‍ മുന്നില്‍
ചൊവ്വ, 23 ഡിസംബര്‍ 2014 (15:33 IST)
ജാര്‍ഖന്‍ഡില്‍ ഒറ്റയ്ക്ക് അധികാരത്തിലേക്ക് നടന്നടുക്കുന്നതിനിടെ ബിജെപി ചരിത്രത്തിലെ ഏറ്റവുകൂടുതല്‍ മുന്നേറ്റം നടത്തി ജമ്മു കശ്മീരില്‍ വോട്ട് വിഹിതത്തില്‍ ഒന്നാമതെത്തില്‍ നിലവില്‍ ജാര്‍ഖണ്ഡില്‍ 42 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നാണ് കരുതുന്നത്. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. ബിജെപി ഒറ്റയ്ക്ക് അധികാരം പിടിക്കുകയാണെങ്കില്‍ അത് ചരിത്രമാകുകയും ചെയ്യും. അതേ സമയം സംസ്ഥാനത്ത് ആരെ മുഖ്യമന്ത്രിയാക്കണം എന്ന് ചര്‍ച്ചചെയ്യുന്നതിനായി ബിജെപി ഉടന്‍ തന്നെ യോഗം ചേരും.
ഏറെ സംഘടനാപരമായ വെല്ലുവിളികള്‍ ജാര്‍ഖണ്ഡില്‍ ബിജെപി നേരിട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരേയും ഉയര്‍ത്തിക്കാട്ടിയില്ല. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന അര്‍ജുന്‍ മുണ്ടേ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ലീഡുകള്‍ക്കിടയില്‍ 41 സീറ്റെന്ന മാന്ത്രക നമ്പറിന് തൊട്ടടുത്ത് ബിജെപി എത്തി. മോഡി ഫാക്ടറിന്റെ ജയമാണ് ഝാര്‍ഖണ്ഡില്‍ സംഭവിച്ചതെന്ന് ഉറപ്പായും പറയാവുന്ന വിജയമാണ് ജാര്‍ഖന്‍ഡില്‍ ബിജെപി നേടിയത്. ഉള്‍പ്പര്‍ട്ടി പ്രശ്നങ്ങള്‍ രൂക്ഷമായിരുന്ന പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ മോഡിയെ മാത്രം മുന്നില്‍ നിര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്നാല്‍ ആരേയും കൈയ്യയച്ച് ഭൂരിപക്ഷം നല്‍കാതിരുന്ന ജാര്‍ഖണ്ഡ് ജനത് ബിജെപിക്ക് ഇത്രയും ഭൂരിപക്ഷം നല്‍കിയത് ചരിത്രമായിമാറും. നഗര മേഖലകളില്‍ മൊഡി ശക്തമായ സാന്നിധ്യമറിയിച്ചതാണ് ഈ വിജയത്തിന്റെ പിന്നില്‍. ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഒരുവിഭാഗം പാര്‍ട്ടി വിട്ടു. ഈ വിമതരുടെ പാര്‍ട്ടിയുണ്ടാക്കിയ വോട്ട് ചോര്‍ച്ചയും ഉണ്ട്. ഇതു സംഭവിച്ചില്ലായിരുന്നെങ്കില്‍ ബിജെപി സംസ്ഥാനത്ത് മൃഗീയ ഭൂരിപക്ഷം നേടുമായിരുന്നു,
അതേ സമയം കശ്മീരില്‍ മിഷന്‍ 44 പ്ലസ് എന്ന ലക്ഷ്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ബിജെപിയേ സംബന്ധിച്ചിടത്തോളം ഇരട്ടി നേട്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. 25 സീറ്റില്‍ വ്യക്തമായി മുന്നേറ്റം നടത്തുന്ന ബിജെപി നിലവില്‍ 30 സീറ്റുമായി ഒന്നാം കക്ഷിയായ പിഡിപിയേക്കാള്‍ വോട്ട് വിഹിതത്തില്‍ മുന്നിലാണ്. 23.3 ശതമാനം വോട്ടുകള്‍ ബിജെപി നേടി. പിഡിപിക്ക് 22.9 ശതമാനം വോട്ടാണ് ലഭിച്ചത്. കോണ്‍ഫറന്‍സിന് 20.8ഉം കോണ്‍ഗ്രസിന് 17.7 ശതമാനം വോട്ടും ലഭിച്ചു. എന്നാല്‍ ലോക്സഭാ ഇലക്ഷനില്‍ ജമ്മു മേഖലയില്‍ നേടിയ പ്രകടനം ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഴ്ചവയ്ക്കാനായില്ല.
ജമ്മു മേഖലയിലെ മൂന്ന് ലോക്സഭാ സീറ്റും ബിജെപി പിടിച്ചെടുത്തിരുന്നു. എന്നാല്‍ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ലഡാക്കിലെ രണ്ട് സീറ്റ് കോണ്‍ഗ്രസ് കൊണ്ടുപോയി. ജമ്മു മേഖലയില്‍ നിന്ന് 25ഉം ലഡാക്കില്‍ നിന്ന് നാല് സീരും ജയിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. ഇത് പരാജയപ്പെട്ടു. എന്നാല്‍ കശ്മീര്‍ താഴ്വരിയില്‍ ബിജെപി സാന്നിധ്യമറിയിച്ചു എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് വിജയമാണ്. മിഷന്‍ 44 മുന്നില്‍ വച്ച് പരാജയപ്പെട്ടെങ്കിലും കാശ്മീരിന്റെ ഭാവി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകാന്‍ കഴിയുമെന്ന് ബിജെപി തെളിയിച്ചു. ലഡാക്ക് മേഖലയില്‍ എന്തുകൊണ്ട് നാല് സീറ്റിലും ജയിക്കാന്‍ കഴിഞ്ഞില്ലെന്നത് തന്നെയാകും ബിജെപി പ്രധാനമായും ചിന്തിക്കുക.
എന്നാല്‍ മറ്റേത് പാര്‍ട്ടികളേക്കാളും കശ്മീരില്‍ ബിജെപി തന്നെയാണ് നേട്ടമുണ്ടാക്കിയതെന്ന് ഉറപ്പാണ്, കാരണം കശ്മീര്‍ മേഖലയില്‍ ബിജെപി പുതുമുഖമാണ് എന്നത് തന്നെ കാരണം. ബിജെപി മത്സര രംഗത്തുണ്ടായിരുന്നില്ലെങ്കില്‍ ജമ്മു കശ്മീരില്‍ പിഡിപി വന്‍ മുന്നേറ്റം ഉണ്ടാക്കുമായിരുന്നു. ശക്തമായ ഘടക കക്ഷിയുമായാണ് ബിജെപി മത്സരത്തിനെത്തിയിരുന്നതെങ്കില്‍ ഉറപ്പായും ഭരണം ബിജെപി തന്നെ പിടിക്കുമായിരുന്നു എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാല്‍ കശ്മീര്‍ മേഖലയില്‍ എല്ലാ മണ്ടലങ്ങളിലും ബിജെപിക്ക് ഇപ്പോള്‍ ശക്തമായ വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ സാധിച്ചു എന്നത് ജമ്മു കശ്മീരിന്റെ ഭാവിയില്‍ നിര്‍ണ്ണായകമാകും.