നരേന്ദ്ര മോഡി രാക്ഷസനാണെന്ന് ബേനി പ്രസാദ് വര്‍മ

ശനി, 3 മെയ് 2014 (15:11 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡി രാക്ഷസനാണെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ രംഗത്ത്. ഉത്തര്‍പ്രദേശിലെ മസ്കന്‍വയില്‍ വെള്ളിയാഴ്ച രാത്രി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയിലാ‍ണ് ബേനി മോഡിയെ രാക്ഷസനെന്ന് വിശേഷിപ്പിച്ചത്.

രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലീംഗളെയും ഭിന്നിപ്പിക്കാനും അവര്‍ക്കിടയില്‍വിദ്വേഷം വളര്‍ത്താനും ശ്രമിക്കുന്ന മോഡി മനുഷ്യനല്ല,​ രാക്ഷസനാണ്. ഒരു മനുഷ്യനാണോയെന്ന് മോഡി സ്വയം വ്യക്തമാക്കണമെന്നും ഗുജറാത്തിലെ കൂട്ടക്കൊലയെ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമെന്നു വിശേഷിപ്പിച്ച മോഡി യഥാര്‍ത്ഥത്തില്‍ മുസ്ലിംഗങ്ങളെ കളിയാക്കുകയാണ്​ഇങ്ങനെ പോകുന്നു ബേനിയുടെ വാക്കുകള്‍.

ബ്രിട്ടീഷുകാര്‍ക്കു പോലും കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല,​ പിന്നെ ബിജെപിക്ക് എങ്ങനെയാണ് അതു സാധിക്കുകയെന്നും ബേനി ചോദിച്ചു. നേരത്തെ ഇത്തരം പരാമര്‍ശങ്ങളെ തുടര്‍ന്ന് ബേനിയെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ശാസിച്ചിരുന്നു

വെബ്ദുനിയ വായിക്കുക