ബദാവുന്‍ ഇരകളുടെ കുടുംബം നാടുവിടുന്നു!

ശനി, 7 ജൂണ്‍ 2014 (11:05 IST)
പ്രതികളില്‍ നിന്നുണ്ടാകുന്ന നിരന്തര ഭീഷണികളെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബദാവുനില്‍ കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട സഹോദരികളുടെ കുടുംബം സംസ്ഥാനം വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌.

രാഷ്റ്റ്രീയത്തിലും പൊലീസിലും സ്വാധീനമുള്ള പ്രതികളില്‍ നിന്ന് തങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ പൊലീസിന് കഴിയുന്നില്ലെന്ന് പറഞ്ഞ പെണ്‍കുട്ടികളുടെ പിതാവ് പ്രതികളുടെ സ്വാധീനത്തില്‍ കേസ്‌ ഇല്ലാതാക്കാനാണ്‌ പോലീസ്‌ ആദ്യം ശ്രമിച്ചതെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചു.

മാധ്യമങ്ങളും രാഷ്ട്രീയക്കാരും സഹതാപവുമായി എത്തുന്നുണ്ടെങ്കിലും തങ്ങള്‍ക്കു പ്രയോജനമൊന്നുമില്ല. മസില്‍പവറിനു മുന്നില്‍ എല്ലാവരും മുട്ടുമടക്കുയാണ്‌ എന്നും അദ്ദേഹം പരിതപിച്ചു.

ഉത്തര്‍പ്രദേശില്‍ നിന്നും മാറി സുരക്ഷിതമായ സ്ഥലത്ത്‌ എത്തിയതിനു ശേഷം നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരരുമെന്നും അവര്‍ കൂട്ടിച്ചേര്‍ച്ചു. സര്‍ക്കാരിന്റെ അന്വേഷണത്തിലും നടപടികളിലും തങ്ങള്‍ക്കു ചെറിയ പ്രതീക്ഷയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക