അയോധ്യയിലെ രാമക്ഷേത്ര നിർമാണം 36-40 മാസങ്ങൾക്കുള്ളിൽ പൂർത്തിയാവുമെന്ന് ട്രസ്റ്റ്

വ്യാഴം, 20 ഓഗസ്റ്റ് 2020 (16:23 IST)
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും 36-40 മാസങ്ങൾക്കുള്ളിൽ തന്നെ നിർമാണം പൂർത്തികരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ക്ഷേത്രം ട്രസ്റ്റ് പ്രതീധികൾ. നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന യോഗത്തിന് ശേഷമാണ് ട്രസ്റ്റിന്റെ പ്രതികരണം.
 
റൂര്‍ക്കിയിലെ സി.ബി.ആര്‍.ഐയിലേയും മദ്രാസ് ഐ.ഐ.ടിയിലേയും എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാമജന്മഭൂമിയില്‍ മണ്ണ് പരിശോധന അടക്കമുള്ള പ്രാഥമിക നിർമാണപ്രവർത്തനങ്ങൾ നടത്തുകയാണ്. പൗരാണികമായ ശൈലിയിലാവും ക്ഷേത്രനിർമാണം പൂർത്തിയാവുക. ഏത് പ്രകൃതിക്ഷോഭത്തെയും അതിജീവികാൻ കഴിയുന്ന തരത്തിലാണ് നിർമാണം. ക്ഷേത്രനിര്‍മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല. കല്ലുകള്‍ തമ്മില്‍ ചേര്‍ക്കുന്നതിനായി ചെമ്പ് പ്ലേറ്റുകളാണ് ഉപയോഗിക്കുക. ഓഗസ്റ്റ് 5നായിരുന്നു രാമക്ഷേത്രനിർമാണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍