എ ടി എമ്മുകളിൽ പണം നിക്ഷേപിക്കുന്നതിന് ഇതുവരെ സമയം ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ രാജ്യത്ത് ആക്രമണങ്ങൾ വർധിച്ചതിനെത്തുടർന്നാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. നഗരങ്ങളിൽ രാത്രി എട്ടിനുശേഷവും ഗ്രാമങ്ങളിൽ വൈകിട്ട് അഞ്ചിനുശേഷവും നക്സൽ ആക്രമ ഭീഷണിയുള്ള പ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷവും പണം നിറക്കേണ്ടന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ ബാങ്കിനെ അറിയിച്ചു കഴിഞ്ഞു. എ ടി എമ്മുകളിൽ പണം നിറയ്ക്കുന്നതിന് കരാർ ഏറ്റെടുത്ത എല്ലാ സ്വകാര്യ ഏജൻസികളും ഉച്ചയ്ക്ക് മുമ്പായി ബാങ്കില്‍ നിന്നും പണമെടുക്കണമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം എടുക്കുന്ന പണത്തിലും കൃത്യത വന്നിട്ടുണ്ട്. ഒരേ സമയം അഞ്ച് കോടിയിൽ കൂടുതൽ എടുക്കരുതെന്നും സർക്കാർ അറിയിച്ചു.
എ ടി എമ്മുകളിൽ പണം നിറയ്ക്കുന്നതിനായി കൊണ്ടു പോകുന്ന വാഹനങ്ങൾക്ക് സുരക്ഷയും ഏർപ്പെടുത്തി. സി സി ടിവി ക്യാമറയും ജി പി എസ് സംവിധാനവും ഉള്‍പ്പെടുത്തി പ്രത്യേകം രൂപകല്‍പ്പന ചെയ്തതായിരിക്കണം വാഹനം. ഓരോ വാഹനത്തിലും പരിശീലനം നേടിയ ആയുധധാരികളായ രണ്ട് ഗാര്‍ഡ്മാരും ഡ്രൈവറും ഉണ്ടാകണം. എന്നീ നിര്‍ദേശങ്ങളാണ് സുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ട് വച്ചത്.