സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തു

ശനി, 18 ജൂലൈ 2015 (13:55 IST)
ആസാമിലെ നാല്‍ബാരി ജില്ലയില്‍  സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തു. വെടിവയ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. എഎസ്ഐ ഡി സി ബന്ദോളിയാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.
വെടിവയ്പ്പില്‍ നാലു സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 നാല്‍ബാരി ജില്ലയിലെ ബാദ്രകുശി-തിഹു ഏരിയയിലാണ് സംഭവം. സിആര്‍പിഎഫ് 136 ബറ്റാലിയനിലെ സൈനികനാണ് സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തത്. പരിക്കേറ്റവരെ നാല്‍ബാരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുതിര്‍ത്ത ജവാന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കുവാന്‍ ശ്രമിച്ചെങ്കിലും ശ്രമിച്ച ഇയാള്‍ പരിക്കുകളോടെ രക്ഷപെട്ടു.

വെബ്ദുനിയ വായിക്കുക