ആസാം ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രിയാക്കണം

വെള്ളി, 23 മെയ് 2014 (15:26 IST)
തരുണ്‍ ഗോഗൊയി രാജി വെച്ച സാഹചര്യത്തില്‍ ആസാം കോണ്‍ഗ്രസിലെ 46 എം‌എല്‍‌എമാര്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഗവര്‍ണറെ സമീപിക്കുന്നു. ആസാമില്‍ ആകെ 78 കോണ്‍ഗ്രസ് എം‌എല്‍‌എമാരാണ് ഉള്ളത്.
 
ആരോഗ്യമന്ത്രിയായ ഹിമത് ബിശ്വ ശര്‍മയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റെവും കൂടുതല്‍ പിന്തുണയുള്ള മന്ത്രിയാണ് ശര്‍മ. തങ്ങളുടെ ആവശ്യം എത്രയും പെട്ടന്ന് അംഗീകരിക്കനമെന്നാണ് ഇവര്‍ ഗവര്‍ണറോട് ആവശ്യപ്പെടാന്‍ പോകുന്നത്.

വെബ്ദുനിയ വായിക്കുക