അസാം മെഡിക്കല്‍ കോളേജിലെ കൊലപാതകം: കാമുകന് അറസ്റ്റില്‍
ആസാമിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കൊല ചെയ്യപ്പെട്ട ഡോ സരിതാ തോഷ്നിവാളിന്റെ മരണത്തില്‍ സഹവിദ്യാര്‍ത്ഥിയായ ഡോക്ടര്‍ ദീപ്മണി സൈക്കിയയെ പൊലീസ് അറസ്റ്റ് ചെയ്തു.
പിജി വിദ്യാര്‍ത്ഥിനിയായ ഡോ സരിതാ തോഷ്നിവാളും ഡോക്ടര്‍ ദീപ്മണിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ മറ്റൊരു സഹപ്രവര്‍ത്തകനായ ഡോക്ടര്‍ റോഷന് അഗര്‍വാളും സരിതാ തോഷ്നിവാളും തമ്മില്‍ വിവാഹം നിശ്ചയിച്ചതാണ് കൊലയ്ക്ക് ആധാരമായത്.
ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഐസിയുവില്‍ കഴുത്തിന് കുത്തേറ്റു മരിച്ചനിലയിലാണ് സരിതയെ കണ്ടെത്തിയത്. നേരത്തെ കസ്റ്റഡിയിലെടുത്ത വാര്‍ഡ് ബോയിയുടെ മൊഴിയില്‍ നിന്നാണ് ഡോക്ടര്‍ ദീപ്മണി സൈക്കിയയെ പൊലീസ് അറസ്റ്റ് ചെയ്തത്.