താൻ ഐ പി എല്ലിൽ വാതുവെപ്പ് നടത്തിയെന്ന് അർബാസ് ഖാന്റെ കുറ്റസമ്മതം; ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പൊലീസ് പരിശോധിക്കുന്നു

ശനി, 2 ജൂണ്‍ 2018 (17:14 IST)
മുംബൈ: ഐ പി എൽ വാതുവെപ്പ് കേസിൽ സൽമൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാൻ കുറ്റം സമ്മതിച്ചതായി പൊലീസ്. ആറു വർഷമായി വാതുവെപ്പിൽ താൻ സജീവമാണെന്നും 3 കോടി രൂപ തനിക്ക് നഷ്ടപ്പെട്ടതായും അർബാസ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 
 
ശനിയാഴ്ച രാവിലെയാണ് അർബാസ് ഖാൻ ചോദ്യം ചെയ്യലിന് പൊലീസിനു മുൻപിൽ ഹാജരായത്. ഐ പി എൽ വാതുവെപ്പ് കേസിൽ നേരത്തെ പിടിയിലായ സോനു ജലാലിൽ നിന്നുമാണ് അർബാസ് ഖാന് പങ്കുള്ളതായി പൊലീസിന് വിവരം ലഭിക്കുന്നത്. വാതുവെപ്പിൽ ഒരു നിർമ്മാതാവിനും പങ്കുള്ളതായി അർബാസ് പൊലീസിന് സൂചന നൽകിയിട്ടുണ്ട് എന്നാണ് വിവരം.
 
വാതുവപ്പ് നടത്തുന്ന സംഘത്തിന് അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ട് എന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു എന്നാൽ അർബാസ് ഖാന് ഇത്തരത്തിൽ ബന്ധമുണ്ടോ എന്നുള്ള കാര്യം പരിശോധിക്കും എന്നും പൊലീസ് വ്യക്തമാക്കി. വാതുവെപിൽ ഖാൻ കുടുംബത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍