ഏഷ്യയിലെ പ്രമുഖ പാലുല്പന്ന ബ്രാന്‍ഡായ അമുല്‍ വാരാണസിയില്‍ ഡെയറി പ്രോസസിംഗ് പ്ലാന്റ് തുടങ്ങുന്നു. ഗുജറാത്തിനെ ലോക ശ്രദ്ധയിലെത്തിക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ച പേരാണ് അമുല്‍.
ഗുജറാത്തിലെ കോഓപറേറ്റീവ് മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനില്‍ അംഗമായ ബനാസ് ഡെയറിയാണ് വാരാണസിയില്‍ അഞ്ചു ലക്ഷം ലിറ്റര്‍ പ്രതിദിന സംസ്കരണ ശേഷിയുള്ള പ്ലാന്റ് ആരംഭിക്കുന്നത്.
ഉത്തര്‍പ്രദേശ് വ്യവസായ വികസന കോര്‍പറേഷനുമായി ചേര്‍ന്ന് വാരാണാസി വിമാനത്താവളത്തിനു സമീപം കര്ഖിയാന്വ് വ്യവസായ മേഖലയിലാണ് 200 കോടി രൂപ മുതല്‍ മുടക്കി പ്ലാന്റ് സ്ഥാപിക്കുന്നത് .