നേതാക്കളുടെ പരാമര്‍ശം വിവാദമായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹേഷ് ശര്‍മയെ കൂടാതെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, സംഗീത് സോം എം എല്‍ എ, സാക്ഷി മഹാരാജ് എം പി എന്നിവരെയും അമിത് ഷാ വിളിച്ചു വരുത്തി താക്കീത് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.