നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് ബിജെപി!!!

ശനി, 20 ഡിസം‌ബര്‍ 2014 (15:07 IST)
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബിജെപി എതിരാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഏക പാര്‍ട്ടിയാണ് ബി.ജെ.പി. മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമം പാസാക്കാന്‍ മതേതരമെന്ന് അവകാശപ്പെടുന്ന മറ്റുപാര്‍ട്ടികള്‍ സഹകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ആലുവ ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ മതേതര കക്ഷികള്‍ എന്നു ഭാവിക്കുന്നവര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും  ഉത്തരവാദിത്തമുണ്ടെങ്കില്‍  തങ്ങളുടെ നിലപാടുമായി മുന്നോട്ടു വരികയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധപൂര്‍വമുള്ള മതപരിവര്‍ത്തനെ ഏതു സാഹചര്യത്തിലും എതിര്‍ക്കും. ഇക്കാര്യത്തില്‍ മറ്റുപാര്‍ട്ടികളുമായി ബിജെപി സംവാദത്തിനു തയ്യാറാണ്. വിവിധ കക്ഷികളുമായി സമവായം ഉണ്ടായശേഷമേ മറ്റു പ്രസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്കു സാധ്യതയുള്ളുവെന്നും അമിത് ഷാ പറഞ്ഞു.

ഹിന്ദുമതത്തിലേക്ക് മതംമാറ്റുന്ന ഘര്‍വാപസി സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. മഹാത്മാ ഗാന്ധി ഘാതകനായ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാനുള്ള ഹിന്ദുമഹാസഭയുടെ നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് സ്വതന്ത്ര സംഘടനയാണെന്നും പാര്‍ട്ടിയുമായി ബന്ധമില്ളെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി.

എന്‍.ഡി.എ ഭരണത്തില്‍ വികസനകാര്യങ്ങളില്‍ രാജ്യം സ്ഥിരതയുടെ പാതയിലാണ്. വിലക്കയറ്റം പൂജ്യം ശതമാനത്തിലെ ത്തി. പെട്രോള്‍,ഡീസല്‍ വിലകുറഞ്ഞത് സാധാരണക്കാര്‍ക്ക് ആശ്വാസമായി. തൊഴിലില്ലായ്മ തടയാനാണ് ‘മേക് ഇന്‍ ഇന്ത്യ പദ്ധതി’ കൊണ്ടുവന്നത്. ഇതിന്‍െറ ഭാഗമായി മൂവായിരത്തോളം കമ്പനികള്‍ രാജ്യത്ത് ഉല്‍പാദനം ആരംഭിക്കും. ‘മേക് ഇന്‍ ഇന്ത്യ പദ്ധതി’യുടെ പ്രയോജനം യുവാക്കള്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് സ്കില്‍ ഡെവലപ്മെന്‍റ് വകുപ്പ് രൂപീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.

കള്ളപ്പണ വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത് നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ മാത്രമാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതുവരെ രണ്ടു യുപിഎ സര്‍ക്കാരുകള്‍ പത്തുകൊല്ലം കൊണ്ടു സ്വീകരിച്ച നടപടികളേക്കാളേറെ ആറുമാസത്തെ മാത്രം പ്രായമുള്ള ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചു. ആദ്യമെ തന്നെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനു രൂപം നല്‍കി. 535 അക്കൌണ്ടുകളെപ്പറ്റി അന്വേഷണം നടത്തണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. പല രാജ്യങ്ങളുമായുണ്ടായിരുന്ന ഉഭയകക്ഷികരാറുകള്‍ അന്വേഷണത്തിന്റെ വേഗത കുറച്ചു. ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് ധാരണകളില്‍ ഇളവു സമ്പാദിച്ചു. ഇക്കാര്യത്തില്‍ രാജ്യന്താര തലത്തില്‍ മോഡി നടത്തിയ ഇടപെടല്‍ ഫലം കണ്ടതായും അദ്ദേഹം പറഞ്ഞു.

വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിച്ച് ശക്തമായ മത്സരം കാഴ്ച വയ്ക്കാനാണ് പാര്‍ട്ടി ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം അറിയിച്ചു. പരമാവധി സീറ്റുകളില്‍ വിജയിക്കും. ഇക്കാര്യത്തില്‍ വേണ്ട ആസൂത്രണം കാലെ കൂട്ടി സംസ്ഥാന ഘടകം സ്വീകരിക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ശക്തമായ നില കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തിലെ എന്‍‌ഡി‌എയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും പാര്‍ട്ടിയുടെ ആശയങ്ങളുമായി ഒത്തുപോകുന്ന പാര്‍ട്ടികളുണ്ടെങ്കില്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 40 ലക്ഷം പേരെ പാര്‍ട്ടി അംഗങ്ങളാക്കാനാണ് ശ്രമമെന്ന് പറഞ്ഞ അമിത്ഷാ എന്നാ ഗനേഷ് കുമാര്‍ വിഷയത്തില്‍ ഒഴിഞ്ഞുമാറി. വ്യക്തികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക