ജമ്മു കശ്മീരില്‍ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 300 പബ്ലിക് ഫോണ്‍ ബൂത്തുകള്‍ ജനങ്ങള്‍ക്ക് ആശയവിനിമയത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യ സഹായത്തിന് തടസ്സമുണ്ടായിട്ടില്ലെന്നും ജനങ്ങളെ ബന്ദികളാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചു. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും.