തിരുവനന്തപുരത്തെ പഴവങ്ങാടിയിലെത്തി ചിപ്‌സ് വാങ്ങി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സുരക്ഷയോ വ്യക്തിവിവരമോ വെളിപ്പെടുത്താതെയാണ് പഴവങ്ങാടിയിലെത്തിയത്. പഴവങ്ങാടിയിലെ പ്രസിദ്ധമായ മഹാ ചിപ്‌സ് എന്ന കടയിലാണ് അദ്ദേഹം കയറിയത്. അദ്ദേഹം ആദ്യം ഉപ്പേരി രുചിച്ചുനോക്കി പിന്നീട് മടക്കയാത്രയില്‍ കൊണ്ടുപോകാന്‍ ഉപ്പേരി വാങ്ങി.