വിമാനത്താവളത്തില്‍ മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന് റണ്‍വേയിലേക്ക് ഓടിക്കയറി
ഇന്ദിരാഗാന്ധി അന്താരാഷ്ട വിമാനത്താവളത്തില്‍ മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്റെ പേക്കൂത്ത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരന് അടിയന്തര വാതില്‍ കടന്ന് റണ്‍വേയിലേക്ക് ഓടിക്കയറുകയായിരുന്നു.വിമാനത്താവളത്തിലെ ടി ലോഞ്ചില്‍ വിമാനം കാത്തിരുന്ന ബ്രിട്ടീഷുകാരനാണ് റണ്‍വേയിലേക്ക് പാഞ്ഞ് കയറിയത്.
ഇയാള്‍ ലോഞ്ചിലെ ഫയന് അലാറം സ്വിച്ച് ഓണ്‍ ചെയ്തു. അലാറം മുഴങ്ങിയതോടെ അടിയന്തര വാതില്‍ സ്വയം തുറക്കുകയും ഇയാള്‍ റണ്‍ വേയിലേക്ക് ഓടി കയറുകയുമായിരുന്നു. എന്നാല്‍ ഇയാളുടെ പേരും മറ്റ് വിവരങ്ങളും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഈ യാത്രക്കാരന് വിമാനത്തിന് അടുത്തെത്തിയതായുള്ള വാന്ത്തകള് സി.ഐ.എസ്.എഫ് നിഷേധിച്ചിട്ടുണ്ട്.
യാത്രക്കാരനെതിരെ കേസെടുത്തിട്ടില്ല. മദ്യത്തിന്റെ ലഹരി വിടുമ്പോള്‍ അയാളെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് അയയ്ക്കുമെന്നാണ് സൂചന.