സൈനിക സേവനത്തിൽ വിപ്ലവകരമായ തീരുമാനവുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ യുവാക്കളെ സായുധ സേനയിൽ സേവനം ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി അഗ്നിപഥ് പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി. നേരത്തെ വിരമിക്കുന്നത് വരെ അല്ലെങ്കിൽ 20 വർഷമോ 15 വർഷമോ സേവനകാലം എന്ന നിലയിലാണ് സൈനികസേവനം നടത്താൻ സാധിച്ചിരുന്നത്. പുതിയ പദ്ധതി പ്രകാരം ഇനി ഹ്രസ്വകാലത്തേക്കും സായുധസേനയിൽ സേവനം ചെയ്യാം.
17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് നിയമനം. അഗ്നീപഥ് എന്ന പദ്ധതിയില്‍ നാല് വര്‍ഷത്തേക്കാണ് സൈനികരെ നിയമിക്കുക. ഈ സ്കീമിന് കീഴിൽ തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കൾ അഗ്നിവീർ എന്ന പേരിലാകും അറിയപ്പെടുക. 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും.
സ്ഥിര നിയമനം നടത്തുമ്പോള്‍ ഉണ്ടാവുന്ന അധിക സാമ്പത്തികബാധ്യതയും പെന്‍ഷന്‍ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാൻ സർക്കാരിന് കഴിയുമെന്നാണ് കരുതുന്നത്. ആറ് മാസക്കാലത്തെ പരിശീലനത്തിന് ശേഷമാകും നിയമനം. ഈ കാലയളവിൽ 30,000 മുതല്‍ 40,000 വരെ ശമ്പളവും സൈനികര്‍ക്ക് ലഭിക്കും. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങളും അവർക്കുണ്ടാകും.