ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വീണ്ടും പാക് വെടിവെപ്പ്; വെടിവെപ്പ് ഉണ്ടായത് പുലര്‍ച്ചെ മൂന്നരമണിക്ക്; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ശനി, 1 ഒക്‌ടോബര്‍ 2016 (08:30 IST)
ഉറി ഭീകരാക്രമണത്തിന് മറുപടിയായി പാക് അധീന കശ്‌മീരില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാകിസ്ഥാന്‍ വെടിവെപ്പ് നടത്തി. ഏകപക്ഷീയമായ വെടിവെപ്പ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഉണ്ടായത്.
 
അതിര്‍ത്തിയിലെ ഇന്ത്യൻ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെള്ളിയാഴ്ചയും പാകിസ്ഥാന്‍ വെടിവെപ്പ് നടത്തിയിരുന്നു.
 
അഖ്‌നൂരിലെ ബി എസ് എഫ് ചെക്ക്പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തതിന് മറുപടിയായി ഇന്ത്യൻ സേന തിരിച്ചടിച്ചു. കഴിഞ്ഞ 36 മണിക്കൂറിലുള്ളിൽ നാലാം തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ വെടിവെപ്പ് നടത്തുന്നത്.

വെബ്ദുനിയ വായിക്കുക