ലോറിയും ബൈക്കും കൂട്ടിയിടിച്ചു: രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

തിങ്കള്‍, 26 മെയ് 2014 (15:51 IST)
കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിക്കടുത്ത് പുതിയകാവ് ചക്കുവള്ളി റോഡില്‍ തൊടിയൂര്‍ പാലത്തിനടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കണ്ടെയ്നര്‍ ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥികളാണ് മരിച്ചത്.

പോരുവഴി പനപ്പെട്ടി പാറേ ജംഗ്ഷനടുത്ത് താമസം ശാന്തി ഭവനില്‍ അബ്ദുള്‍ റഹീമിന്‍റെ മകന്‍ നാദിര്‍ഷാ (20), നാദിര്‍ഷായുടെ മാതാവിന്‍റെ സഹോദര പുത്രന്‍ പോരുവഴിപ്അനപ്പെട്ടി കൊല്ലന്‍റെ തെക്കേതില്‍ വീട്ടില്‍ അബ്ദുള്‍ സലീമിന്‍റെ മകന്‍ അല്‍ അമീന്‍ (17) എന്നിവരാണു മരിച്ചത്.

മരിച്ച നാദിര്‍ഷാ പുതിയകാവ് അമൃത ഐടിസി വിദ്യാര്‍ഥിയും അല്‍ അമീന്‍ സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയുമാണ്‌. ലോറിയില്‍ ഇടിച്ച് റോഡില്‍ തെറിച്ചുവീണ ഇരുവരെയും പരിസരവാസികള്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വെബ്ദുനിയ വായിക്കുക