ഡൽഹിയിലെ ഹോട്ടലിൽ തീപിടുത്തം, 17 മരണം; നിരവധി പേർക്ക് പരുക്ക്

ചൊവ്വ, 12 ഫെബ്രുവരി 2019 (09:24 IST)
സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 17 മരണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സംഭവം നടന്ന കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലെ കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലെ താമസക്കാരില്‍ മലയാളി കുടുംബവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടകളുണ്ട്. പത്തംഗ മലയാളി കുടുംബമാണ് ഹോട്ടലില്‍ താമസച്ചിരുന്നത്.
 
അതിരാവിലെ നാലുമണിക്കാണ് തീപിടുത്തമുണ്ടായത്. 26 ഓളം ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍