ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മാറ്റം
ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മാറ്റം. ചിഹ്നം രൂപകല്പന ചെയ്ത പ്രവര്‍ത്തകനായ സുനില്‍ ലാലിന്റെ ആവശ്യത്തെ തുടര്‍ന്നാണ് പുതിയ ചിഹ്നവുമായി പാര്‍ട്ടി രംഗത്തെത്തിയത്. പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നതയെ തുടര്‍ന്ന് താന്‍ ഡിസൈല്‍ ചെയ്ത ചിഹ്നം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സുനില്‍ ലാല്‍ ആവശ്യപ്പെട്ടിരുന്നു.പച്ചയും കുങ്കുമവും കലര്‍ന്ന നിറത്തിലുള്ള ചിഹ്നത്തിനു പകരം നീലനിറത്തിലുള്ള ചിഹ്നമാണ് കൊണ്ടുവന്നത്.
പാര്‍ട്ടിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളില്‍ പുതിയ ചിഹ്നം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി വെബ്സൈറ്റില്‍ പഴയ ചിഹ്നം തന്നെയാണ് കാണിച്ചിരിക്കുന്നത്. എഎപി സര്‍ക്കാര്‍ നൂറാം ദിനത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ചിഹ്നമാറ്റവും.