പത്തു വർഷങ്ങൾക്കു മുൻപ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരു പുതുക്കലും നടത്തിയിട്ടില്ലായെങ്കിൽ, തിരിച്ചറിയൽ രേഖകളും, മേൽവിലാസ രേഖകളും ഓൺലൈൻ വഴി സൗജന്യമായി അപ്‌ലോഡ് ചെയ്ത് ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. ഇതിനായി വെബ്സൈറ്റ് https://myaadhaar.uidai.gov.in സന്ദർശിച്ച്, ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് Document Update ഓപ്ഷൻ വഴി സേവനം ഉപയോഗപ്പെടുത്താം. സെപ്റ്റംബർ 14 വരെ ആധാർ വിവരങ്ങൾ ഓൺലൈനിലൂടെ സൗജന്യമായി പുതുക്കാം.