ഇന്ത്യയിലെ 20 സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്കേഴ്സ് തകര്‍ത്തു

വെള്ളി, 7 നവം‌ബര്‍ 2014 (11:55 IST)
ഇന്ത്യയിലെ 20 സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു‍. പാകിസ്ഥാന്‍ ഹാക്കേഴ്സാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഹാക്ക് ചെയ്ത ശേഷം പാകിസ്ഥാന്‍ ജിഹാദി എന്ന മെസേജ് വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്തു.
 
ഒറീസ, ആന്ധ്രപ്രദേശ് സര്‍ക്കാരുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം ഗുജറാത്ത് സര്‍ക്കാരിന്റെ വൈബ്സൈറ്റ് ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
 
എന്നാല്‍ ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം ഏതാനും സമയത്തിന് ശേഷം പുനഃസ്ഥാപിച്ചു. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക