‘കാറപകടം; സല്‍‌മാന്‍ ഖാന്‍ കാറില്‍ നിന്നിറങ്ങി ഓടി’

ചൊവ്വ, 6 മെയ് 2014 (17:04 IST)
2002ലെ കാറപകടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ കാറില്‍ നിന്നിറങ്ങി ഓടുന്നത് കണ്ടതായി സാക്ഷികള്‍ കോടതിയില്‍ വ്യക്തമാക്കി. വഴിയില്‍ ഉറങ്ങി കിടന്ന ആളുകളുടെ ദേഹത്തു കൂടി വണ്ടി ഓടിച്ചു കയറ്റിയത് സല്‍മാന്‍ ഖാന്‍ തന്നെയാണെന്ന് സാക്ഷികള്‍ പറഞ്ഞു. ഈ കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പത്തുവര്‍ഷം വരെ സല്‍മാനെ തടവിന് വിധിച്ചേക്കാം.
 
2002 സെപ്തംബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന താരം ഓടിച്ചിരുന്ന ലാന്‍ഡ് ക്രൂയിസര്‍ കാറിടിച്ച് ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കര്‍ണാടക സ്വദേശിയായ സാംബ ഗൗഡയാണ് ആദ്യ സാക്ഷി. അന്ന് ഓടിച്ചിരുന്ന കാറിന്റെ പല ഭാഗങ്ങള്‍ ഗൗഡ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടിച്ചിട്ട കാറിലെ ഡ്രൈവര്‍ സീറ്റില്‍ നിന്നും സല്‍മാന്‍ ഖാന്‍ ഇറങ്ങുന്നതായി കണ്ടുവെന്ന് രണ്ടാം സാക്ഷി വെളിപ്പെടുത്തി.
 
കഴിഞ്ഞ വര്‍ഷങ്ങളായി സല്‍മാന്‍്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നത് സല്‍മാനല്ല വണ്ടി ഓടിച്ചതെന്നായിരുന്നു. സാക്ഷി വിസ്താരണയോടെ ഈ വാദവും പൊളിഞ്ഞിരിക്കുകയാണ്. മെയ് അഞ്ചിന് മുംബൈ കോടതിയില്‍ നടന്ന വിചാരണയില്‍ സല്‍മാനും എത്തിയിരുന്നു

വെബ്ദുനിയ വായിക്കുക