ഹിന്ദു പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഇന്ത്യയില്‍ രണ്ടു കുട്ടി നയം നടപ്പാക്കണം: ഗിരിരാജ് സിങ്

വ്യാഴം, 21 ഏപ്രില്‍ 2016 (13:42 IST)
രാജ്യത്തെ ജനസഖ്യ വര്‍ധനവ് തടഞ്ഞു നിര്‍ത്താന്‍ വിഷയത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇതിന്റെ ഭാഗമായി എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും രണ്ട് കുട്ടികള്‍ എന്ന രീതിയില്‍ നിയമം കൊണ്ടുവരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിയമം കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ നമ്മുടെ പെണ്‍‌മക്കളെ പാക്കിസ്ഥാനിലേതുപോലെ പര്‍ദ്ദയ്ക്കുള്ളില്‍ തളച്ചിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 
 
നവാഡ മണ്ഡലത്തില്‍ നിന്നും ജയിച്ച ബി ജെ പി എം‌പിയാണ് ഗിരിരാജ് സിങ്. ചമ്പാരനിലെ ബഗാഹയില്‍ സാംസ്‌കാരിക യാത്രയില്‍ സംസാരിക്കവെയായിരുന്നു ഗിരിരാജ് സിങിന്റെ അഭിപ്രായ പ്രകടനം. ‘എല്ലാ മതക്കാര്‍ക്കും രണ്ട് കുട്ടികളെ പാടുള്ളു. ഹിന്ദു ജനസംഖ്യ കുറയുകയാണ്. ത ജനസംഖ്യാ നയം മാറ്റിയാലെ 'നമ്മുടെ' പെണ്‍കുട്ടികള്‍ സുരക്ഷിതരാവൂ. ഇല്ലെങ്കില്‍ അവരെ ശിരോവസ്ത്രത്തില്‍ സംരക്ഷിക്കേണ്ടിവരും’ - മന്ത്രി പറഞ്ഞു. ബിഹാറിലെ കിഷന്‍ഗഞ്ച്, അറാറിയ ജില്ലകളിലെല്ലാം മുസ്ലിം ജനസംഖ്യ വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ ആറ് ജില്ലകളാണ് 'നമുക്ക്' നഷ്ടപ്പെടാന്‍ പോവുന്നത്. മതത്തെ സംരക്ഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
 
 

വെബ്ദുനിയ വായിക്കുക