സ്ത്രീകളെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ചൊവ്വ, 14 ജനുവരി 2014 (14:32 IST)
PRO
ഉത്തര്‍പ്രദേശില്‍ പ്രതിഷേധ പ്രകടനം നടത്തിയ സ്ത്രീകളെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫിറോസാബാദിലാണ് സംഭവം. ലാത്തിലൊണ്ട് അടിക്കുന്നതും സ്ത്രീകളെ റോഡിലൂടെ വലിച്ചിഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സ്ത്രീകള്‍ക്കെതിരെ പോലീസ് അസഭ്യവര്‍ഷവും നടത്തി. ദേശീയ പാതയില്‍ ഉണ്ടായ ബസ്അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. ലക്‌നൗ-ആഗ്ര ദേശീയ പാത ഇവര്‍ ഉപരോധിച്ചിരുന്നു. ബസ് ഡ്രൈഡവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കളാണ് പ്രതിഷേധം നടത്തിയത്.
മുസാഫര്‍ നഗര്‍ കലാപ ബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ സെയ്‌ഫൈ ഫെസ്റ്റ് നടത്തിയതിന് വിമര്‍ശനം നേരിടുന്ന യുപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ സംഭവം.