ആന്ധ്രാപ്രദേശിലെ ശേഷാചലം കാട്ടിലെ വെടിവയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ സംഭവത്തില്‍ കേസിലെ പ്രധാന ദൃക്‌സാക്ഷികളില്‍ നിന്ന് കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. ഇതുകൂടാതെ രണ്ട് ദൃക്‌സാക്ഷികള്‍ക്കും അവരുടെ കുടുംബത്തിനും പോലീസ് സംരക്ഷണം ലഭ്യമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടലിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തണമെന്നും ഏറ്റമുട്ടല്‍ സംബന്ധിച്ച രേഖകള്‍ ശേഖരിച്ച് സൂക്ഷിക്കമെന്നും ഉത്തരവുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിക്കും.
ഏപ്രില്‍ ഏഴിനു രാവിലെയാണ് ശേഷാചലം കാട്ടില്‍ തമിഴ്നാട് സ്വദേശികളായ 20 പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. രക്തചന്ദ കൊള്ളക്കാരാണു കൊല്ലപ്പെട്ടതെന്നും സ്വരക്ഷയ്ക്കായാണു വെടിവച്ചതെന്നുമാണ് പോലീസ് വാദം. എന്നാല്‍ ഇവരെ ഏറ്റുമുട്ടലിന് മണിക്കൂറുകള്‍ക്കു മുന്‍പ് പൊലീസുകാര്‍ ബസില്‍ നിന്നു പിടിച്ചിറക്കി അറസ്റ്റ് ചെയ്തതാണെന്ന് ആരോപണമുയര്‍ന്നിരുന്നു.വെടിവയ്പില്‍ കൊല്ലപ്പെട്ട ആറു പേരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ആന്ധ്ര ഹൈക്കോടതി ഉത്തരവിട്ടിരുന്നു.കൊല്ലപ്പെട്ട ശശികുമാര്‍ എന്നയാളുടെ ഭാര്യ മുനിയമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.