വാട്ടര്‍ തീംപാര്‍ക്ക് അപകടം: പാര്‍ക്ക് ഉടമസ്ഥനായ മലയാളിയും മാനേജരും അറസ്റ്റില്‍

വെള്ളി, 13 മെയ് 2016 (12:31 IST)
കിഷ്‌ക്കിന്ദ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നു വീണ് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പാര്‍ക്ക് ഉടമസ്ഥനായ നവോദയ അപ്പച്ചന്റെ മകനും മലയാളിയുമായി ജോസ് പുന്നൂസ്, മാനേജര്‍ ശക്തിവേല്‍ എന്നിവരെ കാഞ്ചീപുരം പൊലീസ് അറസ്റ്റ് ചെയ്തു. 
 
സാങ്കേതിക തകരാര്‍ മൂലം പതിനഞ്ച് അടിയോളം ഉയരത്തില്‍ നിന്നാണ് റൈഡ് തകര്‍ന്നു വീണത്. ചെന്നൈയില്‍ അടുത്തിടെയുണ്ടായ പ്രളയത്തില്‍ വലിയ നാശനഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് പാര്‍ക്കിലെ തന്നെ ഏറ്റവും വലിയ റൈഡായ ഡിസ്‌കോ ഡാന്‍സര്‍ പ്രവര്‍ത്തന രഹിതമായിരുന്നു. 
 
പ്രളയത്തെ തുടര്‍ന്ന് മാസങ്ങളോളം പാര്‍ക്ക് അടച്ചിട്ടിരുന്നു. അടുത്തിടെയാണ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു ഡിസ്‌കോ ഡാന്‍സര്‍ റൈഡിന്റെ പ്രവര്‍ത്തനക്ഷമത അധികൃതര്‍ വീണ്ടും പരിശോധിച്ചിരുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക