രവിയും വഹാബും രാഗേഷും സത്യപ്രതിജ്ഞ ചെയ്തു

വ്യാഴം, 23 ഏപ്രില്‍ 2015 (11:10 IST)
കേരളത്തില്‍ നിന്നുള്ള രാജ്യസഭ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയില്‍ രാവിലെ പതിനൊന്നു മണിയോടെ ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. 
 
തുടര്‍ച്ചയായി രണ്ടാം തവണ രാജ്യസഭയില്‍ എത്തി കോണ്‍ഗ്രസ് എം പി വയലാര്‍ രവി, ഒരു ഇടവേളയ്ക്ക് ശേഷം രാജ്യസഭയില്‍ എത്തിയ എം പി അബ്‌ദുള്‍ വഹാബ്, സി പി എം എം പി കെ കെ രാഗേഷ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
 
ഇന്ന് ആരംഭിക്കുന്ന രാജ്യസഭ സമ്മേളനം മെയ്​ 13 വരെ നീളും. സമ്മേളനത്തില്‍ 13 സിറ്റിംഗ് ഉണ്ടായിരിക്കും. 2015 - 2016 പൊതു ബജറ്റിലും റെയില്‍വേ ബജറ്റിലും പ്രഖ്യാപിച്ച തുക അനുവദിക്കലും, പ്രാധാന സാമ്പത്തിക ബില്ലുകള്‍ പാസാക്കുന്നത്​ ഉള്‍പ്പെടെയുള്ളവ ഈ സമ്മേളനത്തില്‍ നടക്കും. 

വെബ്ദുനിയ വായിക്കുക