മുംബൈ സ്ഫോടനം എനിക്ക് വേദനയുണ്ടാക്കിയ സംഭവം: ഛോട്ടാരാജന്‍

വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (21:02 IST)
താന്‍ ഇന്ത്യയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും 1993ലെ മുംബൈ സ്ഫോടനം തന്നെ വേദനിപ്പിച്ചതായും ഛോട്ടാ രാജന്‍. ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോരാടിയിട്ടുണ്ടെന്നും ഭീകരവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യയുടെ ഇന്‍റലിജന്‍സ് ഏജന്‍സിയെ സഹായിച്ചിട്ടുണ്ടെന്നും ഛോട്ടാ രാജന്‍ വെളിപ്പെടുത്തി.
 
1993ലെ മുംബൈ സ്ഫോടനം എന്നെ വേദനിപ്പിച്ചു. നിരപരാധികളെ കൊന്നൊടുക്കിയവരോടു പ്രതികാരം ചെയ്യണമെന്നു തോന്നി. അന്നു മുതലാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു വിവരം നല്‍കാന്‍ തുടങ്ങിയത് - ഛോട്ടാ രാജന്‍ വ്യക്തമാക്കി. 
 
ഭീകരവാദത്തിനെതിരെ നടത്തിയ പോരാട്ടങ്ങള്‍ വിശദീകരിക്കാന്‍ താല്‍പ്പര്യമില്ല. ഇക്കാര്യത്തില്‍ എന്നെ സഹായിച്ചവരുടെ പേരോ ഞാന്‍ സഹായിച്ചവരുടെ പേരോ വെളിപ്പെടുത്തില്ല. ഒരിക്കലും പാസ്പോര്‍ട്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്നും ഛോട്ടാ രാജന്‍ അറിയിച്ചു.
 
ഡല്‍ഹി കോടതിക്ക് മുമ്പാകെ തിഹാര്‍ ജയിലില്‍ നിന്ന് നടത്തിയ വീഡിയോ കോണ്‍ഫറസിലാണ് ഛോട്ടാ രാജന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക