മരുന്ന് പരീക്ഷണം: മാര്‍ഗരേഖയില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്ന് വിദഗ്ധ സമിതി
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2013 (17:13 IST)
PRO
PRO
മരുന്ന് പരീക്ഷണം സംബന്ധിച്ച മാര്‍ഗരേഖയില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്ന് വിദഗ്ധ സമിതി. പുതിയ മരുന്നുകള്‍ക്ക് അനുമതി നല്‍കുന്നതിലും മരുന്നുകളുടെ വില്‍പ്പന തടയുന്നതിലും മാറ്റങ്ങള്‍ വേണമെന്നാണ് സമിതി ശുപാര്‍ശ. പരീക്ഷണത്തിന് ഇരയാകുന്നവരെ കാര്യങ്ങള്‍ മുന്‍കൂട്ടി ബോധ്യപ്പെടുത്തണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്ന് പരീക്ഷണം നടത്തപ്പെടുന്ന കേന്ദ്രങ്ങള്‍ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അംഗീകാരം വേണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ രൂപീകരിച്ച രഞ്ജിത് റോയി ചൗധരി അധ്യക്ഷനായ വിദഗ്ധ സമിതിയാണ് മരുന്ന് പരീക്ഷണമടക്കമുള്ള കാര്യങ്ങളില്‍ മാറ്റങ്ങള്‍ വേണമെന്ന് ശുപാര്‍ശ ചെയ്തതത്. മരുന്ന് പരീക്ഷണം നടത്താന്‍ അംഗീകരിക്കപ്പെട്ട കേന്ദ്രങ്ങള്‍ക്ക് മാത്രമെ അവകാശമുള്ളൂ. എത്തിക്‌സ് കമ്മിറ്റി, മുഖ്യ ഗവേഷകര്‍ എന്നിവര്‍ അംഗീകാരം ഉള്ളവരായിരിക്കണം.
വിദഗ്ധരടങ്ങിയ സമിതിയാണ് മരുന്ന് പരീക്ഷണത്തിന് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പരീക്ഷണത്തിന് ഇരയാകുന്നവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാകണം അനുമതി വാങ്ങേണ്ടത്. അനുമതി വാങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ ചിത്രീകരിച്ച് സൂക്ഷിക്കുകയും വേണം.