ഭീകരതയ്ക്കെതിരെ മൃദുസമീപനമല്ല: സോണിയ

PTI
മന്‍‌മോഹന്‍ സിംഗ് സര്‍ക്കാര്‍ ഭീകരതയ്ക്കെതിരെ മൃദു സമീപനമല്ല നടത്തുന്നത് എന്ന് യുപി‌എ അധ്യക്ഷ സോണിയ ഗാന്ധി. ചൊവ്വാഴ്ച നോയിഡയിലെ ദാദ്രിയില്‍ ഒരു കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

കേന്ദ്ര സര്‍ക്കാര്‍ ഭീകരതയെ നേരിടാന്‍ സുസജ്ജമാണെന്ന് സര്‍ക്കാരിന്‍റെ ഭീകര വിരുദ്ധ നിലപാടിനെ പിന്തുണച്ചുകൊണ്ട് സോണിയ പറഞ്ഞു.

എന്നാല്‍, ഭീകരതയെ രാജ്യത്തു നിന്ന് തുടച്ചു നീക്കാന്‍ സുശക്തമായ ഒരു നിയമം നിര്‍മ്മിക്കേണ്ടത് ആവശ്യമാണെന്ന് യുപി‌എ അധ്യക്ഷ പറയുകയുണ്ടായി. ഭീകരതയെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നും സോണിയ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ എല്ലാ മേഖലയിലുമുള്ള വികസനമാണ് ലക്‍ഷ്യമിടുന്നത് എന്ന് പറഞ്ഞ സോണിയ ഇന്തോ-യുഎസ് ആണവ കരാറിന് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയത് വലിയ നേട്ടമായി എടുത്ത് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക കടങ്ങളില്‍ നല്‍കിയ ഇളവ് മായാവതി സര്‍ക്കാര്‍ നടപ്പാക്കുന്നില്ല എന്ന് കുറ്റപ്പെടുത്തിയ സോണിയ മായാവതി ഭരണകൂടം കര്‍ഷകര്‍ക്കെതിരെ അതിക്രമം കാട്ടുന്നു എന്നും ആരോപിച്ചു.

വെബ്ദുനിയ വായിക്കുക