പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്നു

ഞായര്‍, 10 മെയ് 2015 (15:40 IST)
ഉത്തരേന്ത്യയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ആണ്  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ തീ കൊളുത്തിയത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പിന്നീട് മരണത്തിനു കീഴടങ്ങി.
 
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. അക്രമികള്‍ പെണ്‍കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ നിര്‍മിക്കുന്നവരാണെന്നും പെണ്‍കുട്ടിയെ അതിനായി ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കള്‍ പറഞ്ഞു.
 
സംഘത്തിന്‍റെ ഭീഷണിക്ക് വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ ജീവനോടെ തീ കൊളുത്തുകയുമായിരുന്നു.
 
നേരത്തെ പെണ്‍കുട്ടിയെ ഇവര്‍ ലൈംഗികമായി ഉപയോഗിക്കുകയും വിഡിയോ ദൃശ്യം എം എം എസായി പ്രചരിപ്പിച്ച് പണം തട്ടുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. പൊലീസില്‍ അതു സംബന്ധിച്ച് പരാതിപ്പെട്ടെങ്കിലും കേസ് എടുത്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
 

വെബ്ദുനിയ വായിക്കുക