പിതാവ് ഒന്നരവയസുകാരിയെ നിലത്തടിച്ചു കൊന്നു

വ്യാഴം, 30 മെയ് 2013 (11:26 IST)
PTI
PTI
പിതാവ് മകളെ നിലത്തടിച്ചു കൊന്നു. സഞ്‌ജയാണ് തന്റെ ഒന്നരവയസുള്ള മകള്‍ റൂബിയെ നിലത്തടിച്ച് കൊന്നത്. ഗുഡ്ഗാവിലാണ് ക്രൂരമായ കൊലപാതകം നടന്നത്.

പെയിന്റിങ് തൊഴിലാളിയായ സഞ്‌ജയ് ഗുഡ്ഗാവിലെ പാലം നഗറിലാണ് താമസിച്ചിരുന്നത്. ഏഴ് വര്‍ഷം മുന്‍പ് പ്രേമിച്ച് വിവാഹിതനായ സഞ്‌ജയ് തന്റെ ഭാര്യ ഉമക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് വഴക്കിടുക പതിവായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ വഴക്കിനൊടുവിലാണ് സഞ്‌ജയ് മകളെ നിലത്തടിച്ച് കൊന്നത്.

ഒളിവില്‍ പോയ സഞ്‌ജയ്ക്കുവേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക