പണക്കൊതി മാറാതെ പൊലീസ്; കൈക്കൂലിപ്പണം വീതം വെയ്ക്കാത്തതിന്റെ പേരില്‍ പൊതുനിരത്തില്‍ പരസ്പരം തമ്മില്‍തല്ല് - വീഡിയോ

തിങ്കള്‍, 27 ജൂണ്‍ 2016 (11:36 IST)
കൈക്കൂലിപ്പണത്തിനായി പൊതുനിരത്തില്‍ പൊലീസുകാര്‍ തമ്മില്‍ അടിപിടി. നാല് പൊലീസുകാരാണ് ജനമധ്യത്തില്‍ വച്ച് തല്ലുകൂടിയത്. ട്രക്കുകളില്‍ നിന്ന് ശേഖരിച്ച കൈക്കൂലിപ്പണം വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
 
രണ്ട് പൊലീസുകാര്‍ തമ്മിലാണ് ആദ്യം അടിതുടങ്ങിയത്. ഇവരെ പിടിച്ചുമാറ്റാനായി രണ്ട് പൊലീസുകാരെത്തി. തുടര്‍ന്ന് കൈയ്യില്‍ കിട്ടിയതെല്ലാം എടുത്ത് പരസ്പരം വലിച്ചെറിയുകയായിരുന്നു. പിന്നീട് മറ്റൊരു പൊലീസുകാരന്‍ കൂടിയെത്തിയാണ് ഇവരെ പിടിച്ച് മാറ്റിയത്.
 
ട്രക്കില്‍ നിന്ന് ശേഖരിച്ച കൈക്കൂലി പണം ഒരു പൊലീസുകാരന്‍ പങ്ക് വെയ്ക്കാന്‍ തയ്യാറായില്ല. അതേതുടര്‍ന്ന്  പണത്തെചൊല്ലി ഇരുവരും വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. എന്നാല്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം പൊലീസുകാര്‍ നിരസിച്ചതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക