ദാരിദ്ര്യം ഇല്ലെന്ന് വരുത്താന്‍ കോണ്‍ഗ്രസ് കള്ളക്കണക്ക് എഴുതുന്നു: ബിജെപി
വെള്ളി, 26 ജൂലൈ 2013 (15:46 IST)
PRO
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള ജനസംഖ്യ കുറയ്ക്കാനാണു ദാരിദ്ര്യരേഖ സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ പുതിയ കണക്കുകള്‍ അവതരിപ്പിച്ചതെന്നു ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി.
രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞുവെന്ന വാദം ദരിദ്രരെ അവഹേളിക്കലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ താല്‍പര്യാനുസരണം ദാരിദ്ര്യത്തെ നിര്‍വചിക്കുകയാണ്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ചെലവു കുറയ്ക്കാനാണു ദരിദ്രരുടെ സംഖ്യ കുറച്ചുകാട്ടുന്നതെന്നും ജോഷി ആരോപിച്ചു.
കോണ്‍ഗ്രസ് നേതാക്കാള്‍ പുതിയ കണക്കുകള്‍കൊണ്ട് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.