ദരിദ്രരുടെ ഉന്നമനം സര്‍ക്കാരിന്റെ പ്രഥമലക്‌ഷ്യമെന്ന് പ്രണബ് മുഖര്‍ജി

തിങ്കള്‍, 23 ഫെബ്രുവരി 2015 (14:26 IST)
രാജ്യത്തെ ദരിദ്രരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രഥമ ലക്‌ഷ്യമെന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ നയപ്രഖ്യാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാരുടെയും ന്യൂനപക്ഷത്തിന്റെയും ക്ഷേമത്തിനായി വിവിധതരം സ്‌കോളര്‍ഷിപ്പുകളും പദ്ധതികളും സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. ആഭ്യന്തര തൊഴില്‍രംഗത്തെ അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ച് യുവാക്കളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ ലക്‌ഷ്യമിടുന്നുണ്ട്. 
 
എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് സര്‍ക്കാരിന്റെ ലക്‌ഷ്യമെന്നും രാഷ്‌ട്രപതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക