ജയലളിതയുടെ ശവകുടീരത്തില്‍ ശശികലയുടെ മിന്നല്‍ സന്ദര്‍ശനം!

വെള്ളി, 9 ഡിസം‌ബര്‍ 2016 (21:05 IST)
മറീന ബീച്ചിലെ എം ജി ആര്‍ സമാധിമണ്ഡപത്തിനടുത്ത് ഡിസംബര്‍ ആറാം തീയതി ജയലളിതയുടെ മൃതദേഹം അടക്കിക്കഴിഞ്ഞതിന് ശേഷം ആ ശവകുടീരത്തിലേക്ക് ജനങ്ങളുടെ പ്രവാഹമാണ്. രാപ്പകലില്ലാതെ തമിഴ് ജനത ശവകുടീരം സന്ദര്‍ശിച്ച് കണ്ണീരൊഴുക്കുന്നു.
 
ഇപ്പോഴും അത് തുടരുകയാണ്. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരം തികച്ചും അപ്രതീക്ഷിതമായി ജയലളിതയുടെ ഉറ്റതോഴിയായിരുന്ന ശശികല ജയലളിതയുടെ ശവകുടീരം സന്ദര്‍ശിച്ചു.
 
ശശികലയ്ക്കൊപ്പം ഇളവരശിയും കുട്ടികള്‍ അടങ്ങുന്ന ഒരു സംഘവും ഉണ്ടായിരുന്നു. നിറഞ്ഞ കണ്ണുകളുമായി കുറച്ചുനേരം ശവകുടീരത്തില്‍ അഞ്ജലി അര്‍പ്പിച്ച ശേഷം ശശികല അവിടെനിന്ന് മടങ്ങി.
 
ഇപ്പോള്‍ പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ ബംഗ്ലാവില്‍ തന്നെയാണ് ശശികല കഴിയുന്നത്. എ ഐ എ ഡി എം കെയുടെ നേതൃസ്ഥാനത്തേക്ക് ശശികല ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക