വെള്ളിയാഴ്ചയാണ് ആപ്പിളിന്റെ പുതിയ മോഡലായ ഐ ഫോണ്‍ എസ് സി വിപണിയില്‍ എത്തുന്നത്. 39,000 രൂപ മുതലാണ് ഐ ഫോണ്‍ എസ് സിയുടെ വില തുടങ്ങുന്നത്. അതേസമയം, താരതമ്യേന ചെറിയ സ്ക്രീനുള്ള പുതിയ മോഡലിന്റെ വില കൂടുതലാണെന്നതരത്തില്‍ ഇതിനോടകം തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
5 ഇഞ്ച് ഡിസ്‌പ്ലേ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ മോഡല്‍ വളരെ ചെറുതായി തോന്നിയേക്കാം. അതുകൊണ്ടുതന്നെ സന്ദേശങ്ങളും മറ്റും ടൈപ്പ് ചെയ്യുന്നത് എളുപ്പമാകില്ല. 113ഗ്രാം ഭാരം മാത്രമുള്ള ഐ ഫോണ്‍ എസ് സി ആപ്പിളിന്റെ പരമ്പരാഗത മോഡലിനെ ഓര്‍മ്മിപ്പിക്കുന്നതാണ്. വെള്ളി നിറത്തിലും സ്വര്‍ണ്ണ നിറത്തിലും ചാര നിറത്തിലും റോസ് നിറത്തിലുമാകും ഐ ഫോണ്‍ എസ് സി വിപണിയില്‍ എത്തുക.
ആപ്പിളിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ios 9.3യാണ് ഐ ഫോണ്‍ എസ് സിലും ഉപയോഗിച്ചിരിക്കുന്നത്. ഐഫോണിന്റെ മറ്റ് മോഡലുകളെ അപേക്ഷിച്ച് മികച്ച ക്യാമറയാണ് ഐഫോണ്‍ എസ് സിന്റേയും. 12 മെഗാപിക്സല്‍ അപര്‍ച്ചര്‍ 2.2, രണ്ട് എല്‍ ഇ ഡി ഫ്ലാഷ് എന്നിവയാണ് പുതിയ മോഡലിന്റെ സവിശേഷതകള്‍. 1.2 മെഗാപിക്സല്‍ ഉള്ള മുന്‍വശത്തെ ക്യാമറയില്‍ നല്ല പ്രകാശത്തില്‍ ‘സെല്‍ഫി’ എടുക്കാന്‍ മികച്ചതാണ്.