കെജ്‌രിവാളിന് സ്ഥലം‌മാറ്റമില്ലാത്തതെന്ത്? - ചെരിപ്പേറ്, സംഘര്‍ഷം

ബുധന്‍, 31 ഒക്‌ടോബര്‍ 2012 (18:33 IST)
PTI
അരവിന്ദ്‌ കെജ്‌രിവാളിന്‍റെ വാര്‍ത്താസമ്മേളനത്തിനിടെ സംഘര്‍ഷം. മാധ്യമപ്രവര്‍ത്തകനല്ലാത്ത ഒരാള്‍ കെജ്‌രിവാളിനോട് ചോദ്യം ചോദിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇയാള്‍ കെജ്‌രിവാളിനെതിരെ ചെരിപ്പെറിയുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകരും ഇന്ത്യ എഗെയ്ന്‍സ്റ്റ്‌ കറപ്ഷന്‍ സംഘടനയുടെ പ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ പുറത്താക്കി.

ജഗദീഷ്‌ ശര്‍മ എന്നയാളാണ് വാര്‍ത്താസമ്മേളനത്തിനിടെ കെജ്‌രിവാളിനോട് ചോദ്യം ചോദിച്ചത്.

കെജ്‌രിവാളും ഭാര്യയും ഇരുപത് വര്‍ഷമായി സ്ഥലം മാറ്റമില്ലാതെ ഡല്‍ഹിയില്‍ എങ്ങനെ തുടരുന്നു എന്നായിരുന്നു ചോദ്യം. കെജ്‌രിവാള്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ഇയാള്‍ ആക്രോശിച്ചു.

തുടര്‍ന്ന് ചെരിപ്പെറിഞ്ഞെങ്കിലും കെജ്‌രിവാളിന്‍റെ ശരീരത്ത് കൊണ്ടില്ല. തുടര്‍ന്ന് ഇയാളെ ഇന്ത്യ എഗെയ്ന്‍സ്റ്റ്‌ കറപ്ഷന്‍ സംഘടനാ പ്രവര്‍ത്തകര്‍ പുറത്താക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക